ഇൻ്റർനാഷണൽ സ്മൈൽ ലൈഫ് കോച്ച്, Entrepreneur Mindset Coach, കൺസൾട്ടൻ്റ്, സംരംഭകൻ, HR പ്രൊഫഷണൽ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങുന്ന Anvar Sam മാജിക് മാനിഫെസ്റ്റേഷൻ വൈബ്സ് (Magic Manifestation Vibes) & ദ് വേ ഓഫ് സ്മൈൽ ലിവിങ് (The Way of Smile Living) എന്ന ആശയത്തിന്റെ Architect ആണ്. കൂടാതെ, യു.എ.ഇ യിൽ പ്രവർത്തിക്കുന്ന Synergy System Consultancy യുടെയും, ദുബായിലും, കേരളത്തിലുമായി പ്രവർത്തിക്കുന്ന Magic Vibes Life Coaching ൻ്റെ സ്ഥാപകനും കൂടിയാണ്.
സുജോക്ക് അക്യുപങ്ചറിൽ മാസ്റ്റർ ഡിപ്ലോമ സ്വന്തമാക്കിയ അൻവർ ๐๐, The Complementary Medical Association (CMA) UK മെമ്പർ കൂടിയാണ്. സർട്ടിഫൈഡ് ലൈഫ് കോച്ച്, മൈൽ ഹീലർ, NLP & EFT പ്രാക്ടീഷണർ, ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റ്, റെയ്കി ഹീലർ, ഇൻ്റർനാഷണൽ സുജോക് അസോസിയേഷനിലെ അക്രഡിറ്റഡ് ട്രെയ്നർ തുടങ്ങിയ നിലകളിൽ പ്രശസ്‌തിയാർജിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മാജിക് മാനിഫെസ്റ്റേഷൻ വൈബ്സ് എന്ന പുസ്തകം ഓരോ മനുഷ്യരെയും അവരുടെ ജീവിതലക്ഷ്യങ്ങൾ നേടാൻ സഹായ ിക്കും. ഈ പുസ്‌തകം മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും പ്രസിദ്ധീകരിച്ചിട്ടു്. മാജിക് മാനിഫെസ്റ്റേഷൻ വൈബ്‌സിന്റെ ഇംഗ്ലീഷ് പതിപ്പ് UAE's Next Mastermind Awards 2024 ൻ്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.